കോള്‍നിലങ്ങളില്‍ മുപ്പതോളം പക്ഷികള്‍ വിഷം തിന്ന് ചത്തനിലയില്‍.

പൊന്നാനി: കോള്‍മേഖലയില്‍ കൂടുതല്‍ പക്ഷികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  ഇന്നലെ മാത്രം പക്ഷിനിരീക്ഷകരുടെ തിരച്ചിലില്‍ 30 ഓളം പക്ഷികളെയാണ് വിഷം കൊടുത്ത് കൊന്നനിലയില്‍ കാണപ്പെട്ടത്.  ഏതായാലും പക്ഷികളെ വേട്ടയാടുന്നവരെ കണ്ടെത്താന്‍ തന്നെയാണ് വിവിധ കൂട്ടായ്മകളുടെ തീരുമാനം.ഇതിനായി രാത്രികളില്‍ നിരീക്ഷണവും തുടങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ ദിവസം ഏതാനും പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു .
ഇതോടെയാണ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പക്ഷിനിരീക്ഷകര്‍ സംഘങ്ങളായി തിരിഞ്ഞ് കോള്‍ പാടങ്ങളില്‍ പരിശോധന നടത്തിയത് .തുടര്‍ന്ന് കൂടുതല്‍ പക്ഷികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു .ഇനിയും കൊല്ലപ്പെട്ട പക്ഷികള്‍ പാടശേഖരങ്ങളില്‍ ഉണ്ടാകാമെന്നാണ് പക്ഷി നിരീക്ഷകരുടെ അനുമാനം .ഇതിനായി ഇന്നലെയും പരിശോധനകള്‍ തുടരുന്നുണ്ട് .അതേസമയം ആദ്യം കണ്ടെത്തിയ കൊല്ലപ്പെട്ട പക്ഷികളെ പിന്നീട് കൂട്ടത്തോടെ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട് .പക്ഷികളെ വേട്ടയാടിപ്പിടിക്കുന്നവര്‍ വളരെ സജീവമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു .ഇതിനു പുറമെ  ഒരു പക്ഷിയെ കെട്ടിയിട്ട് മറ്റു പക്ഷികളെ ആകര്‍ഷിച്ച് പക്ഷികളെ പിടിക്കുന്ന തമിഴന്‍മാരുടെ രീതിയിലും  കോള്‍ നിലങ്ങളില്‍ ദേശാടനക്കിളികളെ വേട്ടയാടുന്നുണ്ട് . കഴിഞ്ഞ ദിവസം പക്ഷിനിരീക്ഷണത്തിനായി രാവിലെ കോള്‍പാടങ്ങളിലേക്ക് പോയ പക്ഷിനിരീക്ഷണ സംഘത്തില്‍പ്പെട്ട സജേഷ് ,ശ്രിദേവ്, അമൃത് .സാജന്‍ രാജു .നിഖില്‍ വര്‍മ എന്നിവര്‍ക്ക്   ബാര്‍ ഹെഡെഡ് ഗൂസെന്ന ദേശാടനക്കിളിയെ കെട്ടിയിട്ട നിലയില്‍ ലഭിച്ചിരുന്നു.
പറന്നു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെന്ന് മനസ്സിലായതോടെ  ഇവര്‍  വെള്ളത്തില്‍ ഇറങ്ങി പക്ഷിയെ എടുക്കുകയും പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി  സുരക്ഷിതമായ്  ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയും ചെയ്തു . മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലെ വന്യജീവി വിഭാഗം തലവന്‍ ഡോക്ടര്‍  നമീര്‍,  തൃശ്ശൂര്‍ എസിഎഫ്  ജയമാധവന്‍ , ഡിഎഫ്ഒ പ്രസാദ്  എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരുക്കേറ്റ ദേശാടനപ്പക്ഷിയെ പരിചരിക്കുന്നത്.

RELATED STORIES

Share it
Top