കോളേജ് വേദി നിഷേധിച്ചു;ലെസ്ബിയന്‍ പ്രണയകഥ ചില്‍ഡ്രന്‍സ് തിയേറ്ററില്‍ പ്രകാശനം ചെയ്യുംകൊച്ചി:  ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി എഴുതിയ നോവലിന് കോളേജ് വേദി നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകയായ ശ്രീപാര്‍വ്വതിയുടെ 'മീനുകള്‍ ചുംബിക്കുന്നു' എന്ന നോവലിനാണ് പ്രകാശനവേദി നിഷേധിച്ചത്. കൊച്ചിയിലെ പ്രമുഖ വനിതാ കോളേജായ സെന്റ് തെരേസാസ് ആണ് നോവലിന് പ്രകാശനവേദി നിഷേധിച്ചത്. കോളേജ് മാനേജ്‌മെന്റ് പിന്‍മാറിയതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ പ്രകാശനം ചില്‍ഡ്രന്‍സ് തിയേറ്ററില്‍ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചു.
ഈ മാസം 14നാണ് പുസ്തകം പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കോളേജ് അധികൃതകരുടെ സമ്മതത്തോടെ പരിപാടിയിലേക്ക് അതിഥികളെ ക്ഷണിക്കുകയും മറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ലെസ്ബിയന്‍ പ്രണയകഥ പറയുന്ന പുസ്തകം കോളേജില്‍ വച്ച് പ്രകാശനം ചെയ്താല്‍ പെണ്‍കുട്ടികള്‍ വഴിതെറ്റാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാള്‍ പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് നിശ്ചയിച്ച ദിവസം തന്നെ നോവലിന്റെ പ്രകാശനം കോളേജിനടുത്തുള്ള ചില്‍ഡ്രന്‍സ് തിയേറ്ററില്‍ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top