കോളവിരുദ്ധപോരാട്ടത്തിന് 17 വയസ്സ്; പ്ലാച്ചിമടയില്‍ നാളെ സമരപോരാളികളുടെ സംഗമം

പാലക്കാട്: പ്ലാച്ചിമട കോള വിരുദ്ധ സമരത്തിന്റെ 17ാം വാര്‍ഷികത്തോടനുബന്ധിച്ച് സമരപ്രവര്‍ത്തകരുടെ സംഗമം നാളെ ഉച്ചക്ക് മൂന്നിന് പ്ലാച്ചിമടയില്‍ നടത്താന്‍ സമരസമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ‘വയല്‍ക്കിളികള്‍ ‘ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സംഗമം ഉദ്ഘാടനം ചെയ്യും. നഷ്ടപരിഹാരമാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ നടന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തെത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന വാക്കു നല്‍കിയ മുഖ്യമന്ത്രി മാസങ്ങള്‍ പിന്നിട്ടിട്ടും അതു പാലിക്കാത്തത് കടുത്ത വഞ്ചനയാണെന്ന് യോഗം വിലയിരുത്തി.
സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ വി ബിജു, ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, കണ്‍വീനര്‍ എം സുലൈമാന്‍, സമിതിയംഗം കല്ലൂര്‍ ശ്രീധരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top