കോളനികളില്‍ ഭക്ഷ്യധാനങ്ങള്‍ എത്തിക്കും: മന്ത്രി

കല്‍പ്പറ്റ: ആദിവാസി കോളനികളില്‍ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യമന്ത്രി തിലോത്തമന്‍ പറഞ്ഞു. കൃത്യമായ അളവില്‍ അരിയും ധാന്യവും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ആദിവാസി കുടുംബങ്ങളിലെ ഭൂരിപക്ഷം പേരും എഎവൈ കുടുംബത്തിലാണ്. ഊരുകളിലേക്ക് നേരിട്ട് റേഷന്‍ എത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, വനം, പട്ടികജാതി വികസനക്ഷേമം എന്നീ വകുപ്പുകളിലെ അധ്യക്ഷര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഇതേക്കുറിച്ച് വിശദമായി പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആദിവാസി കോളനികളില്‍ അരിയും മറ്റ് പലവ്യഞ്ജനങ്ങളും നേരിട്ടെത്തിക്കാന്‍ ആവശ്യമായ നടപടിയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top