കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

മലമ്പുഴ: അംബേദ്കര്‍ സമഗ്രവികസന പദ്ധതിയില്‍ (2017-18 വര്‍ഷം) ഉള്‍പ്പെടുത്തിയ  മലമ്പുഴ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട അയപ്പന്‍പൊറ്റ, മംഗലത്താന്‍ച്ചളള, ചെല്ലന്‍കാവ് കോളനികളിലെ ഭവന നവീകരണം, റോഡ്, കുടിവെളളം, കമ്മ്യൂനിറ്റി ഹാള്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വി എസ് അച്യതാനന്ദന്റെ നിര്‍ദേശപ്രകാരം  അവലോകനയോഗം ചേര്‍ന്നു.
പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍  ചേര്‍ന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്ത് തീര്‍ക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എയുടെ പിഎ എസ് അനില്‍ കുമാര്‍, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ ബിന്ദുമേനോന്‍, പാലക്കാട് തഹസില്‍ദാര്‍ വിശാലാക്ഷി പങ്കെടുത്തു.

RELATED STORIES

Share it
Top