കോളജ് യൂനിയന്‍; മുന്നേറ്റം അവകാശപ്പെട്ട്  എസ്എഫ്‌ഐയും കെഎസ്‌യുവും

കൊച്ചി: എംജി യൂനിവേഴ്‌സിറ്റിയിലെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുന്നേറ്റം അവകാശപ്പെട്ട് എസ്എഫ്‌ഐയും കെഎസ്‌യുവും. തിരഞ്ഞെടുപ്പ് നടന്ന 39 കോളേജുകളില്‍ 35ലും വിജയിച്ചതായി എസ്എഫ് ഐ നേതാക്കള്‍ അറിയിച്ചു. നാല് കോളേജുകളില്‍ എസ്എഫ്‌ഐക്ക് എതിരുണ്ടായിരുന്നില്ല.
രണ്ടു കോളേജ് യൂനിയനുകള്‍ കെഎസ്‌യുവില്‍ നിന്ന് പിടിച്ചെടുത്തു. കോതമംഗലം എംഎ കോളേജും കളമശ്ശേരി ഭാരത് മാതാ കോളജുമാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്.
ആലുവ യു സി കോളജില്‍ ഒരു കൗണ്‍സിലര്‍ സീറ്റൊഴികെ ബാക്കി സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജിലും ഗവണ്‍മെന്റ് സംസ്‌കൃത കോളജിലും കളമശേരി കെഎംഇഎ എന്‍ജിനിയറിങ് കോളജിലും മൂവാറ്റുപുഴ എസ്എം കോളേജിലും— എതിരില്ലാതെയാണ് എസ്എഫ്‌ഐ വിജയിച്ചതെന്നും നേതാക്കള്‍ അറിയിച്ചു.
എറണാകുളം മഹാരാജാസ് കോളജിലും 14ല്‍ 12 സീറ്റും എസ്എഫ്‌ഐ നേടി. ഗവണ്‍മെന്റ് ലോ കോളജില്‍ 10 സീറ്റ് എസ്എഫ്‌ഐയ്ക്ക് നേടി. പള്ളുരുത്തിയിലെ മാര്‍ അക്വിനാസ്, സീയന്ന കോളജുകളിലും എസ്എഫ്‌ഐ മുഴുവന്‍ സീറ്റിലും വിജയിച്ചതായും നേതാക്കള്‍ പറഞ്ഞു.
അതേസമയം ജില്ലയില്‍ എംജി സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച മുന്നേറ്റം നടത്തിയതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു.
15 വര്‍ഷത്തിന് ശേഷം ലോ കോളജ് ഭരണം കെഎസ്‌യു തിരിച്ച് പിടിച്ചു.
എറണാകുളം ലോ കോളജ്, പെരുമ്പാവൂര്‍ ജയഭാരത്, മാര്‍ത്തോമ വനിതാ കോളജ്, , മുളന്തുരുത്തി നിര്‍മല ആര്‍ട്‌സ് കോളജ്, അറഫ കോളജ് മൂവാറ്റുപുഴ, കൊച്ചിന്‍ കോളജ്, ആലുവ എംഇഎസ് , കെ എംഇഎ ആര്‍ട്‌സ്, ആലുവ, മൌണ്ട് കാര്‍മല്‍ കോതമംഗലം എന്നീ കോളജുകളില്‍ കെഎസ്‌യുവിന് യൂനിയന്‍ ഭരണം ലഭിച്ചതായും ടിറ്റോ ആന്റണി പറഞ്ഞു.

RELATED STORIES

Share it
Top