കോളജ് ബസ് മറിഞ്ഞു; ഡ്രൈവറും വിദ്യാര്‍ഥികളും അദ്ഭുതകരമായി രക്ഷപ്പെട്ടു

എരുമേലി: വിദ്യാര്‍ഥികളുമായി പോവുന്നതിനിടെ എരുമേലി ഷെര്‍മൗണ്ട് കോളജിന്റെ ബസ് മറിഞ്ഞു. എന്നാല്‍ ഡ്രൈവറും വിദ്യാര്‍ഥികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടോടെ ആലപ്ര മേലേക്കവലയിലാണ് അപകടം. ഡ്രൈവിങിനിടെ രക്തസമ്മര്‍ദ്ദം താഴ്ന്ന് െ്രെഡവര്‍ എരുമേലി സ്വദേശി ഉണ്ണി അവശനായതാണ് അപകടത്തിനു കാരണമായത്. എന്നാല്‍ ഡ്രൈവര്‍ ഉള്‍പ്പടെ ബസ്സിലുണ്ടായിരുന്ന എട്ടുു വിദ്യാര്‍ഥികളും മറിഞ്ഞ ബസ്സില്‍ നിന്ന് പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരു വിദ്യാര്‍ഥിനിക്കു മാത്രം കൈയില്‍ ചെറിയ മുറിവും ചതവുമേറ്റത് ഒഴിച്ചാല്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. അപകടമറിഞ്ഞ് നാട്ടുകാര്‍ ഒടിക്കൂടി. പിന്നിട് ഡ്രൈവറെയും പരിക്കേറ്റ വിദ്യാര്‍ഥിനിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ചികില്‍സ നല്‍കി ഇവരെ വിട്ടയച്ചു.

RELATED STORIES

Share it
Top