കോളജില്‍ സംഘര്‍ഷം: ചര്‍ച്ചാ തീരുമാനം ഏകപക്ഷീയമെന്ന്‌

ചെര്‍പ്പുളശ്ശേരി:  ഐഡിയല്‍ കോളജ് സംഘര്‍ഷ പ്രശ്‌നവുമായി ബന്ധപ്പെട്ട് പി കെ ശശി എംഎല്‍എയുടെ നേതൃത്വത്തില്‍  നടത്തിയ ചര്‍ച്ച തീരുമാനം ഏകപക്ഷീയമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഓണാഘോഷ പരിപാടി നടക്കുന്ന സമയത്താണ് പുറത്തുനിന്നുള്ള ഗുണ്ടകള്‍ വന്ന് ക്യാമ്പസിലെ സ്ഥിരം പ്രശ്‌നക്കാരായ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കേസിലെ പ്രതികള്‍ 45 ദിവസം റിമാണ്ടിലായിരുന്നു. ക്രമസമാധാനം തകര്‍ന്നതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള മാനസികാവസ്ഥയല്ല. സംഭവത്തില്‍ കോളജ് പരിസരവാസികളും പ്രതിഷേധത്തിലാണ്. എംഎല്‍എയുടെ നേതൃത്വത്തിലുണ്ടാക്കിയ ഏകപക്ഷീയ തീരുമാനം നടപ്പിലാക്കുന്നതിനെതിരെ യൂത്ത് ലീഗ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഉനൈസ് മാരായമംഗലം,  നജ്മുദ്ദീന്‍ ചളവറ, ഇ പി ഷിഹാബ്, വി പി നിഷാദ്, സല്‍മാന്‍ കൂടമംഗലം പങ്കെടുത്തു.

RELATED STORIES

Share it
Top