കോളജിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

പരപ്പനങ്ങാടി: അധ്യാപികയ്ക്ക് നേരെ പീഡനശ്രമമെന്ന പരാതിക്ക് കാരണക്കാരനെ കോളജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് മാര്‍ച്ച് നടത്തി. പരപ്പനങ്ങാടി കോ: ഓപ്പറേറ്റീവ് കോളജിലെ അധ്യാപികയാണ് സ്ഥാപനത്തിന്റെ പ്രസിഡന്റും മുന്‍ ഗവണ്‍മെന്റ് പ്ലീനറും ലീഗ് നേതാവുമായ അഡ്വ. കെ കെ സൈതലവിക്കെതിരെ പീഡനശ്രമം ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിന് പരാതി പരപ്പനങ്ങാടി പോലിസിന് കൈമാറുകയും കേസെടുത്തു.  സംഭവത്തിന് കാരണക്കാരനായ വ്യക്തിയെ കോളജ് ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്നും ലീഗ് ഭാരവാഹിത്വത്തി ല്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാ ര്‍ച്ച് നടത്തിയത്. കോളജിന് മുന്നില്‍ പോലിസ് തടഞ്ഞു. പോലിസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി വാഹിദ് ഉദ്ഘാടനം ചെയ്തു. എ പി മുജീബ്  ഷിജുമോന്‍ സംസാരിച്ചു.

RELATED STORIES

Share it
Top