കോലുവള്ളിയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ശ്രമിക്കും: എംഎല്‍എ

ചെറുപുഴ: കാസര്‍കോട് ജില്ലയിലെ മുനയംകുന്നിനെയും കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിനെയും ബന്ധിപ്പിച്ച കാര്യങ്കോട് പുഴയിലെ കോലുവള്ളിയില്‍ നിലവിലുള്ള തൂക്കുപാലത്തിന് പകരം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അനുവദിക്കാന്‍ നടപടിയെടുക്കുമെന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ അറിയിച്ചു.
കോലുവള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം പ്രദേശം സന്ദര്‍ശിച്ചാണ്് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
ചെറുപുഴ ടൗണിനോടു ചേര്‍ന്ന് ജലവിഭവ വകുപ്പ് നിര്‍മിച്ച വെന്റഡ് ചെക്ഡാം കം ട്രാക്റ്റര്‍ വേയുടെ മാതൃകയില്‍ കോലുവള്ളിയില്‍ തടയണയും പാലവും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇരു പഞ്ചായത്തിലുമുള്ളവര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

RELATED STORIES

Share it
Top