കോലളമ്പ് നിക്ഷേപ തട്ടിപ്പ്പ്രധാന ഇടനിലക്കാരന്‍ പിടിയില്‍

ചങ്ങരംകുളം: കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും ഇടനിലക്കാരനുമായ കോലളമ്പ് പുലിക്കാട് സ്വദേശി തെക്കുഞ്ചേരി കുഞ്ഞുമുഹമ്മദ് (58) പിടിയിലായി.
ശനിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തു വച്ച് ചങ്ങരംകുളം എസ്‌ഐ കെ പി മനേഷിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈഎസ്പി പി എം പ്രദീപ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലും വിദേശത്തുമായി നടന്ന പ്രമാദമായ സാമ്പത്തിക തട്ടിപ്പ് കേസാണ് കോലളമ്പ് നിക്ഷേപ തട്ടിപ്പ്. ലാഭം വാഗ്ദാനം ചെയ്ത് മണിചെയിന്‍ മാതൃകയില്‍ കോടിക്കണക്കിന് രൂപ സ്വദേശത്തും വിദേശത്തും നിന്നായി പിരിച്ചെടുത്ത പ്രതികള്‍ പിന്നീട് മുങ്ങുകയായിരുന്നു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് അറസ്റ്റിലായ കുഞ്ഞുമുഹമ്മദ്. കേസില്‍ പ്രധാന പ്രതികളില്‍ പലരും ഇപ്പോഴും വിദേശത്താണ്.
കോലളമ്പ് സ്വദേശിയായ അവറാന്‍കുട്ടിയുടെ പരാതിയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷമായി വിദേശത്ത് ജയിലിലായിരുന്ന കുഞ്ഞുമുഹമ്മദ് ജയിലില്‍നിന്നിറങ്ങി ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top