കോറാളി കരിങ്കല്‍ ക്വാറി നാടിന് ഭീഷണിയാവുന്നുചെറുപുഴ: തിരുമേനി കോറാളി ക്വാറിയിലെ കരിങ്കല്‍ ഖനനം നാടിനു ഭീഷണിയാവുന്നു. മലമുളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്ന് രാവും പകലുമെന്ന ഭേദമില്ലാതെ ഒരു നിയന്ത്രണവുമില്ലാതെ വന്‍ തോതിലാണ് കരിങ്കല്‍ ഖനനം നടക്കുന്നത്. സമീപത്തെ തോട് മണ്ണിട്ട്് നികത്തിയാണ് പാറ ഖനനം. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം അഞ്ചുവര്‍ഷം മുമ്പ് ഇവിടെ വന്‍ ഉരുള്‍പൊട്ടലിന് കാരണമാക്കിയിരുന്നു. ഒരു വീടും ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചിരുന്നു. മല മുകളില്‍ സ്‌ഫോടനം മൂലമുണ്ടാവുന്ന നടുക്കത്തില്‍ കല്ല് ഉരുളുമെന്ന ഭീഷണിയുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് താബോറില്‍ കല്ലുരുണ്ട് വീണ്് നിരവധി കൃഷി നശിച്ചിരുന്നു. തിരുമേനി വില്ലേജില്‍ ഭൂമിക്ക് അടിയില്‍ നിര്‍മാണ പ്രവൃത്തി നടത്താന്‍ പാടില്ലെന്ന നിയമമുള്ളപ്പോഴാണ് എല്ലാം കാറ്റില്‍ പറത്തി വന്‍ കരിങ്കല്‍ ഖനനം നടക്കുന്നത്. അതീവ പരിസ്ഥിതി ലോല പ്രദേശമായ മലമുകളിലെ കരിങ്കല്‍ ഖനനം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top