കോര്‍പറേഷന്‍ വക സൗജന്യ സംഭാര വിതരണം

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് തൃശൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ സംഭാരവിതരണം ഇന്ന് രാവിലെ 9 മണിക്ക് നഗരസഭാ ഓഫീസിനുമുന്നില്‍വെച്ച് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
പൂരം ആരംഭിക്കുന്നതുമുതല്‍ അവസാനിക്കുന്നതുവരെ കോര്‍പ്പറേഷന്‍ ഓഫീസ്, മണികണ്ഠനാല്‍, നടുവിലാല്‍, നായ്ക്കനാല്‍, പാറമേക്കാവിനുമുന്‍വശം എന്നീ 5 സ്ഥലങ്ങളില്‍ നഗരസഭ സംഭാരവിതരണം നടത്തും.
5 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന സംഭാരവിതരണത്തിനാവശ്യമായ തൈര് മില്‍മയില്‍ നിന്നുമാണ് നഗരസഭ വാങ്ങുന്നത്.

RELATED STORIES

Share it
Top