കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി 20 വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്ടു നിന്ന് പിടിയിലായി. കോഴിക്കോട് മാങ്കാവ് സ്വദേശി എന്‍ പി നൂഹ് എന്ന റഷീദ് (44) ആണ് പിടിയിലായത്. തമിഴ്‌നാട് സിബിസിഐഡി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1998ലെ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഇയാള്‍ ഖത്തറിലേക്ക് നാടുവിട്ടിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. ഐപിസി 302, 307, 449, 465, 468 എന്നിങ്ങനെ 16 വകുപ്പുകളാണ് റഷീദിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം കൈമാറിയ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

RELATED STORIES

Share it
Top