കോമിയുടെ പുസ്തകം

ജെയിംസ് കോമി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടറായിരുന്നു. കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞുവിടുകയായിരുന്നു; ട്രംപ് ഭരണത്തിന്റെ ആദ്യനാളുകളില്‍ തന്നെ ജോലിയില്‍ നിന്ന് തെറിച്ച പ്രമുഖരില്‍ ഒരാള്‍.
ഇപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം കോമി തന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. 'എ ഹയര്‍ ലോയല്‍റ്റി' എന്നു പേരിട്ട പുസ്തകം അടുത്തയാഴ്ച പുറത്തുവരും. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേര്‍ചിത്രമാണ് മുന്‍ എഫ്ബിഐ ഡയറക്ടര്‍ വരച്ചുവയ്ക്കുന്നതെന്ന് പുസ്തകം റിവ്യൂ ചെയ്ത എഴുത്തുകാര്‍ പറയുന്നു.
ട്രംപുമായി കോമി തെറ്റിപ്പിരിയാന്‍ കാരണം ലളിതമാണ്. തന്റെ സേവകനായിരുന്ന ഒരു പ്രമുഖന്‍ കേസില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. കോമി അത് നിരസിച്ചു. വൈകാതെ പിരിച്ചുവിടല്‍ ഉത്തരവും വന്നു. ട്രംപിനെക്കുറിച്ച് ഈ പ്രമുഖ അന്വേഷണോദ്യോഗസ്ഥന്‍ പറയുന്നത്, ഒരുകാലത്ത് ന്യൂയോര്‍ക്കിലെ മാഫിയാ സംഘങ്ങളുടെ തലവന്‍മാരുടെ തനിസ്വഭാവമാണ് ഇപ്പോഴത്തെ പ്രസിഡന്റ് പ്രകടിപ്പിക്കുന്നതെന്നാണ്. അത്തരം മാഫിയാ സംഘങ്ങളില്‍ പലതിനെയും നേരത്തേ കോടതി കയറ്റിയ ആളാണ് കോമി.
ട്രംപിന്റെ പ്രധാന സവിശേഷത, സത്യസന്ധതയെന്നത് അദ്ദേഹത്തെ തൊട്ടുതെറിച്ചിട്ടില്ല എന്നതാണെന്ന് കോമി പറയുന്നു. ചുറ്റിലുമുള്ളവര്‍ തന്നോട് പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കണം. ഭരണഘടനയൊന്നും കക്ഷിക്കു പ്രശ്‌നമല്ല. ഇത് മാഫിയാ സംഘങ്ങളുടെ രീതിയാണ്.

RELATED STORIES

Share it
Top