കോമണ്‍ റിസേര്‍ച്ച് സെന്റര്‍ ആറന്‍മുളയില്‍ കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്

പത്തനംതിട്ട: കോമണ്‍ റിസേര്‍ച്ച് സെന്റര്‍ ആറന്മുളയില്‍  കൊണ്ടുവരുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കൊല്ലത്ത് നടക്കുന്ന  സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക്  കേരള ഗവണ്‍മെന്റ് ഗസറ്റഡ് ഓഫിസേഴ്—സ്  ഫെഡറേഷന്‍ സംഭാവന ചെയ്യുന്ന ആറന്‍മുള കണ്ണാടിയുടെ പരിശോധനയും നിര്‍മ്മാണപുരോഗതി വിലിയിരുത്തുവാന്‍  ആറന്‍മുളയില്‍ എത്തിയതായിരുന്നു അദ്ദേഹം.  കേരളത്തിന്റെ തനത് സമ്മാനം എന്ന നിലയിലാണ് ആറന്മുള കണ്ണാടി സമ്മേളത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനിക്കുന്നത്.   ഇതിന്റെ നിര്‍മാണം പ്രോല്‍സാഹിപ്പിക്കുകയും വിപണനം ആഗോള തലത്തില്‍ വ്യാപിപ്പിക്കുകയും ആവശ്യമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തില്‍പരം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി എത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൗഹാര്‍ദ്ദ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം ആറന്‍മുള കണ്ണാടി ഉപഹാരായി  നല്‍കും. പരാമ്പരാഗതമായി ആറന്‍മുള കണ്ണാടി നിര്‍മ്മിക്കുന്നവരാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.  മണികണ്ഠ ഹാന്റി ക്രാഫ്റ്റ് ആറന്‍മുള കേന്ദ്രത്തില്‍ നിന്നാണ് കണ്ണാടി പാര്‍ട്ടി കോണ്‍ഗ്രസിനുവേണ്ടി തയ്യാറാക്കുന്നത്.

RELATED STORIES

Share it
Top