കോമണ്‍വെല്‍ത്ത് നേതൃത്വം ചാള്‍സിനെ ഏല്‍പ്പിക്കണമെന്ന് രാജ്ഞി

ലണ്ടന്‍: കോമണ്‍വെല്‍ത്ത് നേതൃസ്ഥാനത്തേക്കു തന്റെ മകനും പിന്‍ഗാമിയുമായ ചാള്‍സ് രാജകുമാരനെ അവരോധിക്കാന്‍ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി. 53 അംഗ കോമണ്‍വെല്‍ത്ത് സഖ്യം വര്‍ഷംതോറും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലോകത്തെ ഏറ്റവും കെട്ടുറപ്പുള്ള ശക്തിയാണെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു. രാജകുടുംബം നല്‍കുന്ന സ്ഥിരത ഇതിനു പ്രയോജനം ചെയ്യുന്നുണ്ട്. ഭാവിയിലും കോമണ്‍വെല്‍ത്തിനും സ്ഥിരതയും തുടര്‍ച്ചയും നല്‍കണമെന്നും 1949ല്‍ തന്റെ പിതാവ് തുടങ്ങിയ ഈ പ്രധാനപ്പെട്ട ദൗത്യം വെയ്ല്‍സ് രാജകുമാരന്‍ ഏറ്റെടുക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top