കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചുന്യൂഡല്‍ഹി: ആസ്‌ത്രേലിയ ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. ഇടവേളയ്ക്ക് ശേഷം മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. മന്‍പ്രീത് സിങ് നായകനായുള്ള 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മുന്‍ നായകന്‍ സര്‍ദാര്‍ സിങിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. മന്‍പ്രീതിന്റെ കീഴില്‍ 2017ലെ ഏഷ്യാകപ്പ് കിരീടവും ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ചിങ്‌ലെന്‍സന സിങ്് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.പൂള്‍ ബിയില്‍ പാകിസ്താന്‍, മലേസ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്. ഏപ്രില്‍ ഏഴിന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളി.  2017ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശ്രീജേഷ് ഏറെ നാള്‍ ടീമില്‍ നിന്ന് വിട്ടുനിന്നെങ്കിലും അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനം ടീമില്‍ വീണ്ടും സ്ഥാനം ഉറപ്പിക്കുകയായിരുന്നു.ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: പി.ആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കെറെ പ്രതിരോധം: രൂപീന്ദര്‍ പാല്‍ സിങ്്, ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, കോതജിത് സിങ്, ഗുരീന്ദര്‍ സിങ്, അമിത് റോഹിദാസ് മധ്യനിര: മന്‍പ്രീത് സിങ്, ചിങ്‌ലെന്‍സന സിങ്, സുമിത്, വിവേക് സാഗര്‍ പ്രസാദ്.മുന്നേറ്റം: ആകാശ്ദീപ് സിങ്, എസ്‌വി സുനില്‍, ഗുര്‍ജന്ത് സിങ്, മന്‍ദീപ് സിങ്, ലളിത് കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിങ്‌

RELATED STORIES

Share it
Top