കോമണ്‍വെല്‍ത്ത്: കേരളത്തിന് നിരാശ സാജന്‍ പ്രകാശ് പുറത്ത്


ഗോള്‍ഡ്‌കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നീന്തലില്‍  കേരളത്തിന്റെ അഭിമാനമായ സാജന്‍ പ്രകാശ് സെമി കാണാതെ പുറത്തായി. 56 പേര്‍ മല്‍സരിച്ച 50 മീറ്റര്‍ പട്ടര്‍ഫ്‌ളൈയില്‍ 25.11 സെക്കന്റോടെ   21ാം സ്ഥാനത്ത്  മല്‍സരം പൂര്‍ത്തിയാക്കിയതോടെയാണ് സെമി കാണാതെ പുറത്തായത്. അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ വീര്‍ധവാല്‍ ഖാഡെ സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്.  24.52 സെക്കന്റ് കൊണ്ട മല്‍സരം അവസാനിപ്പിച്ച ഖാഡെ പട്ടികയില്‍ 13ാമതായി ഫിനിഷ് ചെയ്തതോടെയാണ് സെമിയിലേക്ക് മുന്നേറിയത്.

RELATED STORIES

Share it
Top