കോപ്റ്റര്‍ ഇടിച്ചിറക്കി; ഫഡ്‌നാവിസ് രക്ഷപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് യാത്ര ചെയ്ത ഹെലികോപ്റ്റര്‍ അമിതഭാരം മൂലം ഇടിച്ചിറക്കി. നാസിക്കില്‍ നിന്ന് ഔറംഗബാദിലേക്കു പോവുകയായിരുന്നു മുഖ്യമന്ത്രി. നാസികില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് കോപ്റ്റര്‍ ഇടിച്ചിറക്കിയത്. ഒരു യാത്രക്കാരനെയും ചില ലഗേജും ഒഴിവാക്കിയ ശേഷം കോപ്റ്റര്‍ യാത്ര പുനരാരംഭിച്ചു. എന്നാല്‍, ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതിന്റെ കാരണം സംബന്ധിച്ച് പോലിസിന് വ്യക്തതയില്ല. പരമാവധി ഭാരത്തിലും അധികമായതിനാലാണ് യാത്രക്കാരനെയും ചില ലഗേജും ഒഴിവാക്കിയത്. കോപ്റ്ററിന് മതിയായ ഉയരത്തിലേക്കു പറക്കാന്‍ കഴിയാതിരുന്നതിനാല്‍ ഭാരം കുറച്ചെന്നും ഇതേ കോപ്റ്ററില്‍ തന്നെ മുഖ്യമന്ത്രി ഔറംഗബാദിലേക്ക് യാത്ര തിരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top