കോപ്പ അമേരിക്ക; കണക്ക് തീര്‍ത്ത് അര്‍ജന്റീന

argentina-chile

കാലിഫോര്‍ണിയ:  കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തില്‍ ചിലിയോട് കണക്ക് തീര്‍ത്ത് അര്‍ജന്റീനയ്ക്ക് മികച്ച തുടക്കം. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയ്ക്ക് മറുപടി പറഞ്ഞ് അര്‍ജന്റീനയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയം. പരസ്പരം പൊരുതികളിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. മെസ്സിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയതെങ്കിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. 51-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും 59-ാം മിനുറ്റില്‍ എവര്‍ ബനേഗയും നേടിയ ഗോളാണ് അര്‍ജന്റീനയെ വിജയത്തിലേക്കെത്തിച്ചത്. ഫ്യുന്‍സാലിഡയാണ് ചിലിയ്ക്ക് ഗോള്‍ നേടിക്കൊടുത്തത്.

RELATED STORIES

Share it
Top