കോപ്പ അമേരിക്ക: ഉറുഗ്വയെ തളച്ച് മെക്‌സികോ

urugay

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഉറുഗ്വായ്‌ക്കെതിരെ മെക്‌സികോയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെക്‌സികോ ഉറുഗ്വയെ തറപറ്റിച്ചത്. ആവേശം നിറഞ്ഞ മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഉറുഗ്വയുടെ ആല്‍വരെ ഡാനിന്‍ പെരേരയുടെ സെല്‍ഫ് ഗോളാണ് മെക്‌സികോയ്ക്ക് ലീഡ് നേടികൊടുത്തത്.
മെക്‌സികോയുടെ ആന്ദ്രേ ഗ്വാര്‍ഡാഡോക്കും വിക്ടോറിയോ മാക്‌സി മിലിയാനോയും ഉറുഗ്വായുടെ മത്യാസ് വെസിനോക്കും ഗിമെനെസും മഞ്ഞ കാര്‍ഡ് കണ്ടു. രണ്ടാമതും മഞ്ഞ കാര്‍ഡ് കിട്ടിയ മത്യാസും ഗ്വാര്‍ഡാഡോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായാണ്‌ മെക്‌സികോയ്‌ക്കെതിരെ ഉറുഗ്വ പോരാടിയത്.
74-ാം മിനിറ്റില്‍ കാര്‍ലോസ് ആന്ദ്രെ സാഞ്ചസിന്റെ ക്രോസില്‍ ക്യാപ്റ്റന്‍ ഡീഗോ ഗോഡിയുടെ ഗോളിലൂടെ യുറുഗ്വായ് സമനില നേടി.
85ാം മിനിറ്റില്‍  നായകന്‍ മാര്‍കോസ് അല്‍വാരോയുടെ ഗോളില്‍ മെക്‌സികോ ലീഡ് രണ്ടായി ഉയര്‍ത്തി. തുടര്‍ന്ന് ഉറുഗ്വ അക്രമിച്ചുകളിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. എന്നാല്‍ അധിക സമയത്ത് (92ാം മിനിട്ട്) ഹെക്ടര്‍ ഹെരേര നേടിയ ഗോള്‍ മെക്‌സികോയുടെ ലീഡ് ഉയര്‍ത്തി. അതോടെ  ഉറുഗ്വയ്‌ക്കെതിരെ മെക്‌സികോയ്ക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയം.

RELATED STORIES

Share it
Top