കോപ്പ അമേരിക്ക: ആതിഥേയര്‍ക്ക് തര്‍പ്പന്‍ ജയം

copa2

ചിക്കാഗോ:കോപ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തില്‍ കോസ്റ്ററിക്കക്കെതിരെ അമേരിക്കയക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആതിഥേയര്‍ വിജയക്കൊടി പാറിച്ചത്. ക്ലിന്റ് ഡെംപ്‌സിയാണ് അമേരിക്കക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. ജെര്‍മെയ്ന്‍ ജോണ്‍സ് രണ്ടാം ഗോള്‍ നേടി. ബോബി വുഡ് മൂന്നാംഗോളും ഗ്രഹാം സുസി നാലാം ഗോളും നേടി. കോപ്പയിലെ ആദ്യമത്സരത്തില്‍ കൊളംബിയോട് രണ്ട് ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ അമേരിക്കയ്ക്ക് ഈ ജയം അനിവാര്യമായിരുന്നു. മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. സ്‌കോര്‍ നില പോലെ ഏകപക്ഷീയമായ ഒരു മത്സരമായിരുന്നില്ല. പരസ്പരം അക്രമിച്ച് കളിക്കുകയായരുന്നു ഇരുടീമുകളും.

RELATED STORIES

Share it
Top