കോപാ ദെ ഫ്രാന്‍സ് : ആംഗേഴ്‌സ് 0- പിഎസ് ജി 1പാരിസ്: ഫ്രഞ്ച് കപ്പ് ഇത്തവണയും പാരിസ് സെന്റ് ജെര്‍മെയ്‌ന്. ഫൈനലില്‍ ആംഗേഴ്‌സിനെ എതിരില്ലാത്ത ഒറ്റഗോളില്‍ തോല്‍പിച്ചാണ് പിഎസ്ജി തുടര്‍ച്ചയായ മൂന്നാം കപ്പ് സ്വന്തമാക്കിയത്. പിഎസ്ജിയുടെ പതിനൊന്നാം കപ്പാണിത്. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കോപാ ദെ ഫ്രാന്‍സ് ഫൈനലില്‍ കടന്ന ആംഗേഴ്‌സിന്റെ സെല്‍ഫ് ഗോളിലാണ് പിഎസ്ജി കപ്പടിച്ചത്. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ്് ഫൈനലില്‍ ബാഴ്‌സലോണയോടും ഇത്തവണ ഫ്രഞ്ച് ലീഗില്‍ മൊണോക്കോയോടും പരാജയപ്പെട്ടതോടെ പിഎസ്ജി പരിശീലകന്‍ ഉനായ് എമറെയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ശക്തമായിരുന്നു. അതിനാല്‍ തന്നെ ഫ്രഞ്ച് കപ്പ് നിലനിര്‍ത്താന്‍ സാധിച്ചത് ടീമിന് ആശ്വാസമായി. ഡിമരിയ- കവാനി- ഡ്രാക്‌സലര്‍ ത്രയത്തെ മുന്‍നിര്‍ത്തി പൊരുതിയ പിഎസ്ജിക്കെതിരേ 4-1-4-1 ഫോര്‍മാറ്റാണ് ആംഗേഴ്‌സ് പരീക്ഷിച്ചത്. ദേദ്യോയായിരുന്നു ഏക മുന്നേറ്റക്കാരന്‍. മല്‍സരത്തില്‍ ഉടനീളം പന്തടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നിട്ടും പിഎസ്ജിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ശക്തമായ പ്രതിരോധ നിരയും ആംഗേഴ്‌സ് ഗോള്‍ കീപ്പര്‍ ലെറ്റ്‌ലിയറും ഗോളടിക്കുന്നതില്‍ നിന്ന് പിഎസ്ജിയെ തടഞ്ഞു. എന്നാല്‍ മല്‍സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ നിര്‍ഭാഗ്യം കൂടെ ചേര്‍ന്ന ആംഗേഴ്‌സിന്റെ ഡിഫന്‍ഡര്‍ ഇസ്സ സിസോകോ സെല്‍ഫ് ഗോള്‍ വഴങ്ങി. അതോടെ പതിനൊന്നാം കപ്പ് പിഎസ്ജിക്ക് ഉറപ്പായി.

RELATED STORIES

Share it
Top