കോന്നി ഫെസ്റ്റ് ഇന്നു സമാപിക്കും

പത്തനംതിട്ട: കോന്നി കള്‍ച്ചറല്‍ ഫോറം പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റ് ഇന്ന് സമാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. അടൂര്‍പ്രകാശ് എംഎംല്‍എ അധ്യക്ഷത വഹിക്കും.  സാമൂഹിക പ്രവര്‍ത്തക ഡോ. എം എസ് സുനിലിനെ ചടങ്ങില്‍ ആദരിക്കും. പത്തനംതിട്ട എസ്പി സതീഷ് ബിനോ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, അനിത കെ ജി, പി വി വര്‍ഗീസ്, റോബിന്‍ പീറ്റര്‍, ആര്‍ ബി രാജീവ് കുമാര്‍, സൗദാ രാജന്‍, പി കെ ഗോപി, ലേഖാ സുരേഷ്, സുനില്‍ വര്‍ഗീസ് ആന്റണി
സംസാരിക്കും. മേളയില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക്  സ്‌കൂട്ടി മെഗാസമ്മാനമായി നല്‍കും. മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ സഹായത്തിനായി ശേഖരിച്ച് സമ്മേളനത്തില്‍ വിതരണം ചെയ്യും.
കഴിഞ്ഞ 22ന് തുടങ്ങിയ ഫെസ്റ്റില്‍ വിവിധ തരം സ്റ്റാളുകളും വിനോദ പരിപാടികളും ഫുഡ്‌കോര്‍ട്ടും പുഷ്പഫല പ്രദര്‍ശനവും വിവിധ കലസന്ധ്യകളും അരങ്ങേറി.

RELATED STORIES

Share it
Top