കോന്നിയില്‍ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

പത്തനംതിട്ട: കോന്നി പൂവന്‍പാറ ശാലേം മാര്‍ത്തോമാ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു. നിഖില്‍ ചെറിയാന് ആണ് പള്ളി വളപ്പില്‍ വച്ച് വെട്ടേറ്റത്.അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കല്‍പന പള്ളിയില്‍ വായിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. ഇടവക അംഗമാണ് വെട്ടിയത്. വെട്ടേറ്റ നിഖില്‍ ചെറിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top