കോതമംഗലത്തും സമീപ പ്രദേശത്തും കാറ്റിലും വേനല്‍ മഴയിലും കനത്ത നാശനഷ്ടംകോതമംഗലം: വേനല്‍ മഴയൊടൊപ്പം വീശിയടിച്ച കാറ്റ് കോതമംഗലത്തും പരിസര പ്രദേശത്തും നാശം വിതച്ചു.  ഇന്നലെ വൈകിട്ടു മൂന്നരയോടുകൂടി തുടങ്ങിയ ശക്തമായ മഴ നാട്ടുകാര്‍ക്ക് ആശ്വാസമായി തോന്നിയിരിക്കുമ്പോള്‍ ആണ് ശക്തമായ കാറ്റുണ്ടായത്. കാറ്റിലും മഴയിലും കോതമംഗലത്തിന്റെ വിവിധ മേഖലകളില്‍ മരം ഒടിഞ്ഞു വീണു നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ ബൈപാസ് റോഡിലുംമരം വീണ് ഗതാഗത തടസ്സപ്പെട്ടു.തങ്കളത്ത് ഷോപ്പിഗ് കോപ്ലക്‌സിന്റെ മുകളിലെ ത്തെ ഇരുമ്പു കൈവരി കാറ്റില്‍ തകര്‍ന്നു വീണ് താഴ പാര്‍ക്കു ചെയ്തിരുന്ന കാറുകള്‍ക്ക് മുകളില്‍ പതിച്ച് കാറുകള്‍ തകര്‍ന്നങ്കിലും ആളപായമുണ്ടായില്ല. എം എ കോളജ് , കോതമംഗലം ടൗണ്‍ എന്നിവിടങ്ങളില്‍ അതിശക്തമായ കാറ്റാണ് വീശിയത്.  വേനലില്‍ വീശിയ കാറ്റും മഴയും കോതമംഗലം ടൗണിലെത്തിയ യാത്രക്കാരെയും വ്യാപാരികളെയും അരമണിക്കൂര്‍ നേരം ഭീതിയുടെ നിഴലില്‍ ആക്കുകയായിരുന്നു.താലൂക്കിന്റെ പല ഭാഗങ്ങളിലും മരങ്ങള്‍ വീണും  ഇലെക്ട്രിസിറ്റി പോസ്റ്റുകള്‍ മറിഞ്ഞും വാഹനങ്ങള്‍ക്ക് കേട് വരികയും ഗതാഗത തടസ്സത്തിനും കാറ്റ് കാരണമാവുകയും ചെയ്തു. പല ഇടങ്ങളിലും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വാഴ, കമുക്, കപ്പ, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കും ഏറെ നാശനഷ്ടങ്ങളാണ് കാറ്റ് വരുത്തിയത്.

RELATED STORIES

Share it
Top