കോതച്ചിറയില്‍ പൂരത്തിനിടെ ആര്‍എസ്എസ് അഴിഞ്ഞാട്ടം

ആനക്കര: കോതച്ചിറ അപ്പത്ത് വളപ്പ് പൂരത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയില്‍ ആര്‍എസ്എസ് അഴിഞ്ഞാട്ടം. ഗാനമേളക്കിടയില്‍ അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ്സുകരെ നിയന്ത്രിക്കാനെത്തിയ ചാലിശേരി സ്‌റ്റേഷനിലെ പോലിസിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പോലിസ് ജീപ്പിന് കല്ലെറിയുകയും, ജീപ്പ് തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

RELATED STORIES

Share it
Top