കോണ്‍സ്റ്റബിളിന്റെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

മുസഫര്‍ നഗര്‍: ഭര്‍ത്താവ് ആസിഡൊഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന കോമളിനാണ് ആസിഡ് ആക്രമണം നേരിടേണ്ടി വന്നത്.
പെണ്‍കുഞ്ഞിനു ജന്മമം നല്‍കിയതിലും സ്ത്രീധനം വേണമെന്ന ആവശ്യം നിറവേറ്റാത്തതിലും രോഷാകുലനായിട്ടായിരുന്നു ഭര്‍ത്താവ് കപില്‍ കുമാറിന്റെ പരാക്രമം.
ഭര്‍ത്താവുമായി പിണങ്ങി, മാതാപിതാക്കള്‍ക്കൊപ്പമാണു കോമള്‍ താമസിക്കുന്നത്. ശനിയാഴ്ച കുമാര്‍, കോമളിന്റെ വീട്ടിലെത്തുകയും തര്‍ക്കത്തിനൊടുവില്‍ ദേഹത്ത് ആസിഡൊഴിച്ച് ഓടിപ്പോവുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കോമളിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. 2013 മുതല്‍ കുമാറും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ കോമളിനെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ഭര്‍ത്താവിന്റെ കുുംബത്തെ ചൊടിപ്പിച്ചതായി അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കുമാറിനെ പിടികൂടാന്‍ പോലിസ് ശ്രമം തുടരുകയാണ്.

RELATED STORIES

Share it
Top