കോണ്‍സുലേറ്റിന്റെ പേരില്‍ പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം

ദുബയ്: കോണ്‍സുലേറ്റിന്റെ പേരിലുള്ള ടെലിഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. എമിഗ്രേഷന്‍ നിയമം ലംഘിച്ചതിനാല്‍ താങ്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ പണം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ഫോണുകള്‍ ലഭിക്കുന്നവര്‍ക്ക് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരിലുള്ള 04-3971222, / 3971333 എന്നീ നമ്പറുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം തട്ടിപ്പ് നടത്തുന്നത് ആരെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top