കോണ്‍ഗ്രസ് സമ്പൂര്‍ണ മണ്ഡലം സമ്മേളനത്തിനു ചക്കിട്ടപാറയില്‍ സമാപനം

പേരാമ്പ്ര: കോണ്‍ഗ്രസ് മണ്ഡലം സമ്പൂര്‍ണ സമ്മേളനം സമാപിച്ചു. നൂറു കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും നടത്തി. ഈയിടെ അന്തരിച്ച പാര്‍ട്ടി ബ്ലോക്ക് സെക്രട്ടറി പി ആര്‍ പ്രസന്നന്റെ ശവകുടീരത്തില്‍ നിന്നു തെളിയിച്ച ദീപശിഖയേന്തി തലച്ചിറ പടിയില്‍ നിന്നാരംഭിച്ച റാലിയില്‍ വനിത, കെഎസ്‌യു, ജവഹര്‍ ബാലജന വേദി പ്രവര്‍ത്തകരും അണിനിരന്നു.
സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണെന്നും 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തില്‍ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിലെ പുതിയ മുഖങ്ങളിലൊരാളെയാണു പി ആര്‍ പ്രസന്നന്റെ അകാല വിയോഗത്തിലൂടെ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടിരിക്കുന്നതെന്നു സിദ്ദിഖ് അനുസ്മരിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷനായി.  നേതാക്കളായ  കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, ഇ അശോകന്‍, മുനീര്‍ എരവത്ത്, പി വാസു, ഇ വി രാമചന്ദ്രന്‍, കെ കെ വിനോദന്‍, ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, സ്വാഗത സംഘം കണ്‍വീനര്‍ കെ എ ജോസ് കുട്ടി, ജോര്‍ജ്ജ് മുക്കള്ളില്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രകാശ് മുള്ളന്‍ കുഴി, ബാബു കൂനംതടം, എം അശോകന്‍, ജോസ് കാരിവേലി, മാത്യു മലയാറ്റൂര്‍, രാജേഷ് തറവട്ടത്ത് റാലിക്കു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top