കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

ബംഗളൂരു: കര്‍ണാടക നയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥിപട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചു. 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള നേതാക്കള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്ന് സിദ്ധരാമയ്യ മല്‍സരിക്കും. മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. ചാമുണ്ഡേശ്വരിയില്‍ ബിജെപിയും ജെഡിഎസും തമ്മി ല്‍ രഹസ്യധാരണ നടത്തിയതിനാല്‍ വിജയ സാധ്യത കുറയാ ന്‍ ഇടയുള്ളതിനാലാണ് സിദ്ധരാമയ്യ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നത്.
സിദ്ധരാമയ്യ ബദാമിയില്‍ നിന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയാവാന്‍ തയ്യാറാണെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയെ വെല്ലുവിളിച്ചിരുന്നു. സിദ്ധരാമയ്യ ബദാമിയില്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ശാന്തിനഗറില്‍ നിന്ന് സിറ്റിങ് എംഎല്‍എ എന്‍ എ ഹാരിസ് ജനവിധി തേടും. മകന്‍ യുവാവിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് എന്‍ എ ഹാരിസ് വിവാദത്തിലായിരുന്നു. വിജയസാധ്യത മുന്‍നിര്‍ത്തിയാണെ അദ്ദേഹത്തെ വീണ്ടും മല്‍സരിപ്പിക്കുന്നത്. കിട്ടൂര്‍- ബി ഇനാംദാര്‍, നഗ്താന്‍- വിത്തല്‍ ദോന്തിബ കടഖോണ്ട്, സിന്ദ്ഗി- മല്ലണ്ണ നിഗണ്ണ സാലി, റായ്ചൂര്‍ - സഈദ് യാസിന്‍, ജഗലൂര്‍- എച്ച് പി രാജേഷ്, തിപ്തൂര്‍- കെ ശതകാഹരി, മല്ലീശ്വരം- കെങ്കല്‍ ശ്രീപദ രേണു, പത്മനാഭ നഗര്‍ എം ശ്രീനിവാസ്, മഡികേരി- കെ പി ചന്ദ്രകല എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

RELATED STORIES

Share it
Top