കോണ്‍ഗ്രസ് യോഗത്തിലെത്തിയത് 58 എംഎല്‍എമാര്‍ മാത്രം

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലെത്തിയത് 58 പേര്‍ മാത്രം. ബെല്ലാരിയില്‍ നിന്നുള്ള എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ലന്നും റിപോര്‍ട്ടുണ്ട്.ഇവര്‍ ബെല്ലാരിയിലെ ബിജെപിയുടെ റെഡ്ഡി സഹോദരന്‍മാരുടെ സുഹൃത്തുക്കളാണ്.അതിനിടെ മൂന്ന് എംഎല്‍എമാരേ കുറിച്ച് വിവരമില്ലെന്ന് റിപോര്‍ട്ടുണ്ട്.എംഎല്‍എമാരായ രാജശേഖര പാട്ടില്‍, നരേന്ദ്ര, ആനന്ദ് സിങ് എന്നിവരെയാണ് കാണാതായത്.കെപിസിസി ആസ്ഥാനത്ത് എംഎല്‍എമാരേ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
അതേസമയം, ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്താണ് അവര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് അറിയില്ല.തങ്ങളുടെ എംഎല്‍എമാര്‍ വിശ്വസ്തരാണെന്നും അവര്‍ ബിജെപിക്കാരുടെ ഫോണ്‍ എടുക്കുന്നില്ലെന്നും ജെഡിഎസ് നേതാവ് ശരവണ ട്വിറ്ററിലൂടെ പ്രതികരിച്ചു.ജെഡിഎസിലെ മുഴുവന്‍ എംഎല്‍എമാരും അവരുടെ യോഗത്തില്‍ എത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top