കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണോ? മോദി: മുത്ത്വലാഖ് വിഷയത്തില്‍ ആരുടെ കൂടെയാണ് ?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ലമന്റിന്റെ മഴക്കാല സമ്മേളനത്തില്‍ മുത്ത്വലാഖ് അടക്കമുള്ള ബില്ലുകള്‍ പാസാക്കാനുള്ള നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ ചോദ്യം. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ചൂണ്ടികാണിച്ച മോദി കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയാണോ അതോ മുസ് ലീം സ്ത്രീകളുടേത് കൂടിയാണോയെന്നാണ് തനിക്ക് അറിയേണ്ടതെന്നും പറഞ്ഞു.കോണ്‍ഗ്രസ് മുസ്‌ലീം പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി ഒരു പത്രത്തില്‍ നിന്നാണ് വായിച്ചത്. അതില്‍ പ്രത്യേകിച്ച് അമ്പരപ്പൊന്നും തോന്നിയില്ല.എന്നാല്‍മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. മുസ്‌ലീം സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.  അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

RELATED STORIES

Share it
Top