കോണ്‍ഗ്രസ്-ബിജെപി 'തദ്ദേശ സഖ്യം' ചര്‍ച്ചയാവുംപത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ഇന്ന് അടൂര്‍ മാര്‍ത്തോമ ക്യാ ംപ് സെന്ററില്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാംപ് എക്‌സിക്യൂട്ടീവില്‍ ജില്ലയിലെ പുതിയ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യവും ചര്‍ച്ചയവാവും. ഡിസിസി പ്രസിഡന്റായി ബാബു ജോര്‍ജ് ചുമതലയേറ്റ ശേഷം കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ ജില്ലയിലെ കോ ണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ സാന്നിധ്യത്തില്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിയുമായി അധികാരം പങ്കിടാന്‍ പാര്‍ട്ടി പ്രതിനിധികള്‍ നടത്തുന്ന സഖ്യം ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും. പാര്‍ട്ടി ശത്രുക്കളുമായി ചേര്‍ന്ന് നാരങ്ങാനം, കുളനട, റാന്നി-പെരുനാട് ഗ്രാമപ്പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാവുന്നത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പു കേടാണെന്ന് ഐ വിഭാഗം ഇതിനോടകം വ്യക്്തമാക്കി കഴിഞ്ഞു. നാരങ്ങാനം ഗ്രാമപ്പഞ്ചായത്തില്‍ ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫിനെതിരേ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്ന് ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയുള്ളതായി പാര്‍ട്ടിയിലെ പ്രാദേശിക വിഭാഗം ജില്ലാ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ഫലപ്രദമായി ഇടപെടുന്നതിന് ഡിസിസി നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതോടെ ഇക്കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിനു ശേഷം ജില്ലയില്‍ അവിശ്വാസത്തിലൂടെ ഭരണമാറ്റം നടന്ന ആദ്യ പഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം പങ്കിട്ടു. ഇതിന് പിന്നാലെ റാന്നി-പെരുനാട് ഗ്രാമപ്പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ലഭിച്ച ഭരണം കളഞ്ഞു കുളിച്ചതില്‍ കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക് നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയരുന്നത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഡിസിസി നേതൃത്വം കാട്ടിയ പിടിപ്പുകേടാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം. തുടര്‍ച്ചയായി സിപിഎം ഭരണം കൈയാളിയിരുന്ന പഞ്ചായത്താണ് വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍, ഒന്നര വര്‍ഷം പിന്നിടും മുമ്പ് തമ്മിലടിയില്‍ ഭരണം വികൃതമാവുന്ന കാഴ്ചയാണ് പഞ്ചായത്തില്‍ കണ്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കുമ്പോള്‍ തുടങ്ങിയ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കി.   തനിക്കെതിരേ യുഎഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്് അനുകൂലമായി പാ ര്‍ട്ടി വിപ്പ് അനുസരിച്ച് തിരുവല്ല  നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് വോട്ട് ചെയ്‌തെങ്കിലും, പ്രമേയം പരാജയപ്പെട്ടത് കെ വി വര്‍ഗീസിന് പദവിയില്‍ തുടരുന്നതിന് തുണയായി. അധ്യക്ഷ പദവി വീതം വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിനിധിയായ കെ വി വര്‍ഗീസിനെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ എല്‍ഡിഎഫ് ഭരണ സമിതിക്കെതിരേ കുളനടയില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി പാര്‍ട്ടി വിപ്പ് ലംഘിച്ച് കോ ണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതോടെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും പുറത്തായെങ്കിലും കുളനടയില്‍ ബിജെപി-കോണ്‍ഗ്രസ് ഭരണത്തിന് സാധ്യത തെളിഞ്ഞു. പത്തനംതിട്ട നഗരസഭയിലും കേരളാ കോണ്‍ഗ്രസ്(എം) വൈസ് ചെയര്‍മാനും എല്‍ഡിഎഫുമായി ധാരണയ്ക്ക് ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടര വര്‍ഷത്തിന് ശേഷം വൈസ് ചെയര്‍മാന്‍ പദവി യുഡിഎഫിലെ ധാരണ പ്രകാരം മുസ്്‌ലീം ലീഗ് പ്രതിനിധിക്ക് നല്‍കുന്നത് ഒഴിവാക്കുകയാണ് ഇവരുടെ ലക്ഷ്യം.

RELATED STORIES

Share it
Top