കോണ്‍ഗ്രസ് ബഹുജന മാര്‍ച്ച് 17ന്

കണ്ണൂര്‍: പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ എടക്കാട് സ്വദേശി ഉനൈസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 17നു എടക്കാട് പോലിസ് സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
ആഭ്യന്തര വകുപ്പ് വീഴ്ച മാത്രം ഉള്ള വകുപ്പായി മാറി. പോലിസ്  യമകിങ്കരന്‍മാരെപ്പോലെയാണ് പെരുമാറുന്നത്. നിരപരാധിയായ ഉനൈസിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഭീകരമായി മര്‍ദ്ദിച്ചതിന്റെ ഫലമായാണ് മരണപ്പെട്ടത്.
പോലിസ് മര്‍ദ്ദനമേറ്റ് അവശനിലയിലായ ഉനൈസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ മൊഴിയെടുക്കാന്‍ പോലും പോലിസ് തയാറായില്ല. സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണം. പയ്യന്നൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന ഏഴു വയസ്സുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പോലിസ് അനാസ്ഥ മൂലമാണ രക്ഷപ്പെട്ടത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പോലും മനസ്സിലാക്കാതെ പിഞ്ചു കുഞ്ഞിന്റെ പീഡകരെപ്പോലും പോലിസ് രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സബന്ധിച്ചു.

RELATED STORIES

Share it
Top