കോണ്‍ഗ്രസ് ബന്ധം: സിപിഎം തീരുമാനം വൈകിവന്ന വിവേകം- ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് അപ്പുറത്ത് രാജ്യമുണ്ടെന്നു കാണാന്‍ കഴിയാത്ത സിപിഎം കേരള നേതാക്കളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണു പ്രമേയത്തിന്റെ കാര്യത്തില്‍ ഇത്രയും വിവാദം ഉണ്ടായതിനു പിന്നില്‍. ഇവിടെ ആരാണ് മുഖ്യശത്രു എന്ന് എന്തുകൊണ്ട് സിപിഎമ്മിനു വിലയിരുത്താന്‍ കഴിയുന്നില്ല.  ഞങ്ങള്‍ സിപിഎമ്മിനു പിന്നാലെ പിന്തുണ അഭ്യര്‍ഥിച്ചു പോയിട്ടില്ല. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനുള്ള മത-മതേതര ജനാധിപത്യ മുന്നേറ്റമാണ്.
അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ഇവര്‍ക്ക് തിമിരം ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top