കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാല് സിപിഎമ്മുകാര്‍ അറസ്റ്റില്‍

ചാവക്കാട്: തിരുവത്ര മുട്ടിലില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലു സിപിഎമ്മുകാര്‍ അറസ്റ്റില്‍.
തിരുവത്ര മുട്ടില്‍ സ്വദേശികളായ പുതുവീട്ടില്‍ മുനീര്‍ (25), വെളിയങ്കോട് ഷഹീര്‍ (19), കറുത്താറയില്‍ മുഹമ്മദ് ഷാഫി(21), സഹോദരന്‍ മുഹമ്മദ് ഷാഹിദ് (21) എന്നിവരേയാണ് ചാവക്കാട് ഇല്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ ജി സുരേഷ്, എസ്‌ഐ എ വി രാധാകൃഷ്ണന്‍, ജൂനിയര്‍ എസ്‌ഐ എന്‍ മുഹമ്മദ് റഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം മാരകായുധങ്ങളുമായെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുട്ടില്‍ ഏറച്ചന്‍ വീട്ടില്‍ നിസാര്‍ (40), വെലിയങ്കോട് ഗഫൂര്‍ (30) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top