കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

മുംബൈ: കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവ് നസീം ഖാന്റെ അനുയായിയുമായ മനോജ് ദുബെ കൊല്ലപ്പെട്ടു. ഘാട്‌കോപറില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബിജെപിക്കും ബജ്‌രംഗ്ദളിനുമെതിരേയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ദുബെ ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ദുബെയുടെ ബന്ധുക്കള്‍ എഎന്‍ഐയോട് പറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഒരു പോസ്റ്റ് അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു.
അതിനു കീഴില്‍ ബിജെപി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തെറിവിളിയുമായി രംഗത്തുവന്നിരുന്നു. വാക്കുതര്‍ക്കം വാളു കൊണ്ടുള്ള ആക്രമണത്തിലെത്തിയെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ബന്ധു പറഞ്ഞു.
പുലര്‍ച്ചെ 1.30യോടെ അസാല്‍ഫ മെട്രോ സ്‌റ്റേഷനു സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ പോലിസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

RELATED STORIES

Share it
Top