കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്നു ചേരും. യോഗത്തില്‍ സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്കു പുറമേ പിസിസി അധ്യക്ഷന്‍മാരും സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കെപിസിസി പ്രസിഡന്റ് എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ കൂട്ടുകെട്ടുകളെ സംബന്ധിച്ചു സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ നിലപാട് അറിയിക്കും. രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗമാണിത്.

RELATED STORIES

Share it
Top