കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്് അംഗങ്ങളെ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ കൂടെ ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 51 ആയി വര്‍ധിപ്പിച്ചു.
കേരളത്തില്‍ നിന്നു മുതിര്‍ന്ന അംഗം എ കെആന്റണി പ്രവര്‍ത്തക സമിതിയില്‍ സ്ഥാനം നിലനിര്‍ത്തി. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. ഡല്‍ഹിയുടെ ചുമതലയുള്ള പി സി ചാക്കോ സമിതിയില്‍ സ്ഥിരാംഗമാണ്.
കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ സ്ഥാനമൊഴിഞ്ഞു പുതിയ പ്രസിഡന്റായി രാഹുല്‍ സ്ഥാനമേറ്റതോടെയാണു നിലവിലുണ്ടായിരുന്ന പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടത്.
പുതിയ പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം രാഹുലിന്റെ നേതൃത്വത്തില്‍ 22നു നടക്കും. 23 അംഗങ്ങള്‍ക്ക് പുറമെ 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. നേരത്തെ 25 അംഗ പ്രവര്‍ത്തക സമിതിയായിരുന്നു ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top