കോണ്‍ഗ്രസ് നേതാവിനെതിരായ ആക്രമണം:സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കാങ്കോല്‍-ആലപ്പടമ്പ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍വി നാരായണന്റെ കാലുകള്‍
അടിച്ചുതകര്‍ത്ത സംഭവത്തിലാണ് പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരായ മഞ്ചപ്പറമ്പിലെ കേളോത്ത് വീട്ടില്‍ പ്രസാദ് (47), വടക്കന്‍ വീട്ടില്‍ മനോജ്(40), അവറോന്നന്‍ വീട്ടില്‍ രാജു(41), കുന്നുമ്മല്‍ രമേശന്‍(44) എന്നിവര്‍ക്കെതിരെയാണ് കേസ്.


ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന തന്നെ ഏറ്റുകുടുക്ക മഞ്ചപ്പറമ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഇരുകാലുകളും അടുച്ചു ഒടിക്കുകയായിരുന്നുവെന്ന് നാരായണന്‍ പറഞ്ഞു.

RELATED STORIES

Share it
Top