കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ച യുവാക്കള്‍ക്കെതിരേ പരാതി നല്‍കി

കുളത്തുവയല്‍: ചെമ്പ്രപ്പാലത്തില്‍ നിരത്തി കെട്ടിയ കോണ്‍ഗ്രസ് കൊടികള്‍ തിങ്കളാഴ്ച രാത്രി ചിലര്‍ പിഴുതുമാറ്റി. ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കെട്ടിയ നാല്‍പതോളം കൊടികളാണ്്്് അഴിച്ചുമാറ്റിയത്.
കൊടി പറിച്ച യുവാക്കളെ നാട്ടുകാരില്‍ ചിലര്‍ തല്‍സമയം കാണുകയും ചെയ്തു. ഇവര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണു കോണ്‍ഗ്രസുകാര്‍ പറയുന്നത്. പേരു സഹിതം പെരുവണ്ണാമൂഴി പോലീസില്‍  രാത്രി തന്നെ പരാതി നല്‍കിയിട്ടുണ്ട്. കൊടി പറിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്നലെ വൈകീട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

RELATED STORIES

Share it
Top