കോണ്‍ഗ്രസ് കലക്്ടറേറ്റ് മാര്‍ച്ച്

കണ്ണൂര്‍: കാടാച്ചിറയിലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ബെഞ്ച് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ തയ്യല്‍ തൊഴിലാളി വല്‍സരാജിന്റെ കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചേലോറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്്ടറേറ്റ് മാര്‍ച്ച് നടത്തി.
ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി പാര്‍ഥന്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ എളയാവൂര്‍, സുരേഷ് ബാബു എളയാവൂര്‍, സുമാ ബാലകൃഷ്ണന്‍, എന്‍ പി ശ്രീധരന്‍, മുണ്ടേരി ഗംഗാധരന്‍, നാരായണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top