കോണ്‍ഗ്രസ്സുമൊത്ത് പ്രവര്‍ത്തിക്കാന്‍ മടിയില്ല: മമത

കൊല്‍ക്കത്ത: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമൊത്തു പ്രവര്‍ത്തിക്കാന്‍ തനിക്കു മടിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബിജെപി സര്‍ക്കാര്‍ 100 ഹിറ്റ്‌ലര്‍മാരെ പോലെയാണു പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമൊത്ത് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല- അവര്‍ പറഞ്ഞു. “
ഇന്ത്യ ടുഡേ’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു മമത ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനിക്കു പ്രധാനമന്ത്രി പദത്തോട് മോഹമില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരുങ്ങുന്നതിനേക്കാള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടത്. ലക്ഷ്യങ്ങളും തത്വശാസ്ത്രവും വ്യക്തമാക്കുന്ന കാലത്തോളം ആരുമൊത്തും പ്രവര്‍ത്തിക്കുന്നതിനു തനിക്കു തടസ്സമില്ലെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top