കോണ്‍ഗ്രസ്സുകാര്‍ തമ്മിലടിച്ച് സ്വയം ഇല്ലാതാവുന്നു : കെ സുധാകരന്‍തലശ്ശേരി: കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നുപോയതാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴേതട്ടില്‍ നിന്നുള്ള നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം. താഴേതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാവണം. സാധാരണക്കാരില്‍ നിന്ന് പാര്‍ട്ടി അകന്നതാണ് കോണ്‍ഗ്രസ് പരാജയകാരണം. പരസ്പരം തമ്മില്‍തല്ലി സ്വയം ഇല്ലാതാവുകയാണ്. നേരത്തേ ഉണ്ടായിരുന്ന പോലെ സാധാരണക്കാരന്റെ ദൈന്യംദിന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ശീലം ഇന്നെത്ത പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി മുഖ്യപ്രഭാഷണം നടത്തി.

RELATED STORIES

Share it
Top