കോണ്‍ഗ്രസ്സില്ലാതെ ബിജെപിയെ ചെറുക്കുക അസാധ്യം

കൊണ്ടോട്ടി: കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ ബിജെപിയെ ചെറുക്കണമെന്നുള്ള വാദം ചോര പൊടിയാതെ ശസ്ത്രക്രിയ നടത്തണമെന്ന് പറയും പോലെയാണെന്ന് ബിനോയ് വിശ്വം. പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുള്ള പതാക ജാഥയ്ക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പരാജയപ്പെടുത്തണം, എല്ലാ മതേതരശക്തികളുമായി ഒന്നിച്ചു പോവണം, പക്ഷേ കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ല എന്നു പറയുന്നത് അസംബ ന്ധമാണ്.  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച വാചകം പിന്‍വലിച്ചതിനെ സിപിഐ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനകത്തെ ആശയക്കുഴപ്പമാണ് പ്രമേയത്തിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top