കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കാന്‍ ധാരണ ഉണ്ടായിരുന്നു: ഇ ജെ ആഗസ്തികോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സു(എം)മായി ധാരണയുണ്ടായിരുന്നതായി രാജിക്കത്ത് നല്‍കിയ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഇ ജെ ആഗസ്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സുമായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ എഴുതി ഒപ്പിട്ട് തയ്യാറാക്കിയ ധാരണയുണ്ടായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള വിപ്പും തയ്യാറായിരുന്നു. എന്നാല്‍, അവസാനനിമിഷം വേണ്ടെന്നു പറയുകയായിരുന്നു. എന്താണ് കാരണമെന്ന് അറിയില്ലെന്നും ആഗസ്തി പറഞ്ഞു. സിപിഎമ്മുമായി സഹകരിക്കാനുള്ള കെ എം മാണിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇ ജെ ആഗസ്തി രാജിക്കത്ത് നല്‍കിയത്. അതേസമയം, ആഗസ്തിയുടെ രാജി പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം.

RELATED STORIES

Share it
Top