കോണ്‍ഗ്രസ്സിന് പാരയായി ഡിവൈഎഫ്‌ഐ ബോര്‍ഡ്

ചാവക്കാട്: യുഡിഎഫ് രാപകല്‍ സമര പന്തലിനു നേരെ ഡിവൈഎഫ്‌ഐ ഉയര്‍ത്തിയ ഫ്ല്‍ക്‌സ് ബോര്‍ഡ് കോണ്‍ഗ്രസിന് പാരയായി.
കോണ്‍ഗ്രസ് ഗ്രൂപ്പ്് പോരിനെ തുടര്‍ന്ന് കൊല്ലപ്പെട്ട യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രമടങ്ങിയ ഫല്‍ക്‌സ് ബോര്‍ഡാണ് കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തിയത്. നിരപരാധികളെ കൊന്നൊടുക്കുന്ന കോണ്‍ഗ്രസ് ഭീകരത എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്് സെക്രട്ടറിയായിരുന്ന എ സി ഹനീഫ, കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത്, കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറായിരുന്ന ലാല്‍ജി കൊള്ളന്നൂര്‍ എന്നിവരുടെ ചിത്രമടങ്ങുന്നതായിരുന്നു ബോര്‍ഡ്. കോണ്‍ഗ്രസ്സുകാര്‍ ഇവരേയും ഓര്‍ക്കണമെന്നും ഇവര്‍ക്കുമുണ്ടായിരുന്നു ജീവനും ജീവിതവും കുടുംബവുമെല്ലാമെന്നും ഇവരാരും സ്വയം കുത്തി മരിച്ചവരല്ലെന്നും ഫല്‍ക്‌സ് ബോര്‍ഡില്‍ അച്ചടിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top