കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ രാഷ്ട്രീയം; രഹസ്യവിവരം ആഭ്യന്തര മന്ത്രിക്ക് നല്‍കണം: പ്രതിരോധ മന്ത്രിയോട് ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കോണ്‍ഗ്രസ്സിനായിരിക്കും ഉത്തരവാദിത്തമെന്നുമുള്ള പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രി കഴിഞ്ഞദിവസം ആരോപിച്ചത്.
രഹസ്യവിവരം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആഭ്യന്തര മന്ത്രിക്ക് ഉടന്‍ കൈമാറണം. ചിദംബരം ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞത്.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരവാദവും പാക്ഭീഷണിയും അവസാനിപ്പിക്കുകയും റാഫേല്‍ വിമാനമെത്തിക്കുകയും ചെയ്തതിനു ശേഷം നിര്‍മല സീതാരാമന്‍ കോണ്‍ഗ്രസ്സിന്റെ മതബന്ധം അന്വേഷിച്ചാല്‍ മതിയെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

RELATED STORIES

Share it
Top